ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എം.സി കമറുദ്ദീൻ എം.എൽ.എ അറസ്റ്റിൽ

കാസര്‍ഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്‌ലിം ലീഗ് നേതാവും മഞ്ചേശ്വരം എം.എല്‍.എയുമായ എം.സി കമറുദ്ദീനെ അറസ്റ്റ് ചെയ്തു. മൂന്നു കേസിലാണ് അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.

കമറുദ്ദീനെതിരെ നിരവധി തെളിവ് ലഭിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എ.എസ്.പി പി. വിവേക് കുമാര്‍ മാധ്യമങ്ങളോടു നേരത്തെ പറഞ്ഞിരുന്നു. 15 കോടിയുടെ തട്ടിപ്പ് നടന്നെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാന്‍ പൂക്കോയ തങ്ങളെയും ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചനയുണ്ട്.

ശനിയാഴ്ച രാവിലെ ജില്ലാ പൊലീസ് പരിശീലന കേന്ദ്രത്തില്‍ വെച്ചാണ് കമറുദ്ദീനെ ചോദ്യം ചെയ്തത്. 109 വഞ്ചനാ കേസുകളാണ് അദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: