യുവാവിനെ വിട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി;മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം
കല്യശേരി കോലത്ത് വയലിന് സമീപത്തുള്ള വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോലത്തുവയൽ വെള്ളാച്ചിറ അഴിക്കോടൻ സ്മാരക വായനശാലയ്ക്ക് സമീപ മുളള പനയൻ സൂരജ്ജ് (40) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദിവസങ്ങളോളമായി അടഞ്ഞുകിടക്കുന്ന ദുർഗന്ധം പരക്കുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ കണ്ണപുരം പോലിസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലിസ് എത്തി നടത്തിയ പരിശോധനയിലാണ് സൂരജ്ജിനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളാച്ചിറയിലെ ഭക്തവൽസലൻ പ്രമിള ദമ്പതികളുടെ മകനാണ്.
ഭാര്യ: രമ്യ. മകൾ ഋതുനന്ദ .
സഹോദരങ്ങൾ : സുശീൽ, സജേഷ്
ഇദ്ദേഹം തനിച്ചാണ് വിട്ടിൽ താമസിച്ചു വരുന്നത്.. കണ്ണപുരം പോലിസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
——————————
*ADVERTISEMENT*
Enjoy Easy & Secure Shopping with PULIMART.
എല്ലാ പ്രൊഡക്ടുകളും
അവിശ്വസനീയമായ വിലക്കുറവിൽ! ഓർഡർ ചെയ്തു മണിക്കൂറുകൾക്കുള്ളിൽ ഡെലിവറി!!
PULIMART
Call Customer Service on 6235235051
https://pulimart.page.link/oVu4rsV9S6VVKEbU9
ഷോപ്പിംഗ് പുലിമാർട്ടിലാകുമ്പോൾ പണവും ലാഭം സമയവും ലാഭം!