മാരക ലഹരി മരുന്നുമായി യുവാവ്പിടിയിൽ
പിണറായി: മാരക ലഹരിമരുന്നായമെത്താം ഫിറ്റമിനുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.തലശേരി എ രഞ്ഞോളി വടക്കുമ്പാട് സ്വദേശി വി.വി.മിൽ ഹാസിനെ(22)യാണ് എക്സൈസ് ഇൻസ്പെക്ടർ കെ.സുബിൻ രാജും സംഘവും അറസ്റ്റ് ചെയ്തത്.
പിണറായി പാറപ്രം റോഡിൽ ഐ എച്ച് ആർ ഡി കോളജിന് സമീപത്ത് വെച്ചാണ്0.45 ഗ്രാം മെത്താം ഫിറ്റാമിനുമായി യുവാവ് പിടിയിലായത്’.റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ നിസാർ കൂലോത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ സമീർ കെ.കെ,.ജിനേഷ് നരിക്കോടൻ, സുമേഷ് എം.കെ., എക്സൈസ് ഡ്രൈവർ സുകേഷ് പി എന്നിവരും ഉണ്ടായിരുന്നു.