പട്ടികജാതി ക്ഷേമ സമിതി(പികെഎസ്) ഓഫീസിനായി ഇരുനില കെട്ടിടം

പയ്യന്നൂര്‍:യുവജന കരുത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ പട്ടികജാതി ക്ഷേമ സമിതി(പികെഎസ്) ഓഫീസിനായി ഇരുനില കെട്ടിടം പൂര്‍ത്തിയാകുന്നു.പികെഎസ് കോറോം വെസ്റ്റ് ലോക്കല്‍ കമ്മിറ്റിക്കായി തയ്യാറാകുന്ന കെട്ടിടം സംഘടനയുടെ സംസ്ഥാനത്തെ ആദ്യ ഓഫീസ് കെട്ടിടമാണെന്ന പ്രത്യേകതയുമുണ്ട്്.

18നും 40തിനുമിടയില്‍ പ്രായമുള്ള 24 പേരടങ്ങുന്ന ബോയ്‌സ് കൊക്കോടിന്റെ പ്രവര്‍ത്തകരാണ് നിരവധി വെല്ലുവിളികളെ അതിജീവിച്ച് കെട്ടിടം നിര്‍മ്മിക്കുന്നത്.കെട്ടിട നിര്‍മ്മാണത്തിനായി സ്ഥലം ലഭ്യമാകാതെ വന്നപ്പോള്‍ പണം കൊടുത്ത് വാങ്ങേണ്ടിവരുമെന്ന അവസ്ഥ കൂലിപ്പണിക്കാരായ ഇവര്‍ക്ക് മുന്നില്‍ വെല്ലുവിളിയായിമാറി.ഇതേ തുടര്‍ന്ന് ഒരുമാസത്തോളം ഉത്സവപ്പറമ്പുകളില്‍ സംഭാവന കൂപ്പണുകള്‍ വിറ്റുണ്ടാക്കിയ അഞ്ച് ലക്ഷം രൂപയായിരുന്നു ആകെയുണ്ടായിരുന്ന കൈമുതല്‍.

ആറ് ലക്ഷം രൂപ മുടക്കിയാണ് രണ്ട് സെന്റ് സ്ഥലം വാങ്ങിയത്.കഴിഞ്ഞ ജനുവരി ഒന്നിന് സിപിഎം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി കെട്ടിടത്തിന് തറക്കല്ലിടുമ്പോള്‍ നിശ്ചയ ദാര്‍ഡ്യത്തിന്റെ സമ്പന്നതയും വാശിയുമായിരുന്നു ഇവര്‍ക്കാകെയുള്ള കൈമുതല്‍.പിന്നീടിങ്ങോട്ട്്് ഈ നിശ്ചയ ദാര്‍ഡ്യവും കൈക്കരുത്തുമാണ് കഴിഞ്ഞ ദിവസം നടന്ന രണ്ടാം നിലയുടെ കോണ്‍ക്രീറ്റില്‍വരെയെത്തിച്ചത്.കൂട്ടത്തിലുള്ള നിര്‍മ്മാണ മേഖലയിലെ തൊഴിലാളികളാണ് കല്ല്് കെട്ടുന്നതിനും കോണ്‍ക്രീറ്റിനും മുന്നില്‍ നിന്നത്.

ഇനി നടത്താനിരിക്കുന്ന തേപ്പ് പണിയും ഇവര്‍ തന്നെയാണ് ചെയ്യുന്നത്.അടുത്ത ഏപ്രില്‍ മാസത്തില്‍ ഇതിന്റെ ഉദ്ഘാടനം നടത്തുമെന്ന ദൃഡനിശ്ചയവും ഇവര്‍ക്കുണ്ട്്.തിരിഞ്ഞ് നോക്കുമ്പോള്‍ ഇവര്‍ക്ക്്് അത്ഭുതമാണ് തോന്നുന്നത്.വെല്ലുവിളികള്‍ക്കും പരിഹാസങ്ങള്‍ക്കുമിടയില്‍ പകച്ച് നിന്നിരുന്ന സമയത്ത് താങ്ങും തണലും കരുത്തുമായി കൂടെ നിന�

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: