125 -മത് സ്കൂൾവാർഷികവുംരാജശിൽപി പുരസ്കാര സമർപ്പണവും 11 ന്

0

പയ്യന്നൂർ: ബി.ഇ.എം.എൽ.പി.സ്കൂളിൻ്റെ നൂറ്റി ഇരുപത്തിയഞ്ചാം വാർഷികവും സൂര്യ ട്രസ്റ്റ് – സൺസൺ ക്രിയേഷൻസ് രാജശിൽപ്പി പുരസ്കാര സമർപ്പണവും ,പ്രതിമ അനാച്ഛാദനവും 11 ന് നടക്കും. ചൊവ്വാഴ്ച രാവിലെ 10 .30 മണിക്ക് ബി.ഇ.എം.എൽ.പി.സ്കൂളിലെ അച്ചം വീട്ടിൽ എഴുത്തച്ഛൻ സ്മാരക ഹാളിൽ നടക്കുന്ന ചടങ്ങിൽ വാർഷികഉദ്ഘാടനവും റവ.ഡോ. ഹെർമൻ ഗുണ്ടർട്ട് പ്രതിമാ അനാച്ഛാദനവും റൈറ്റ് റവ.ഡോ.റോയ്സ്മനോജ് വിക്ടർ ( ബിഷപ്പ് സി.എസ് ഐ.മലബാർഡിയോസിസ് ) നിർവ്വഹിക്കും.വാർഡ് കൗൺസിലർമണിയറ ചന്ദ്രൻ അധ്യക്ഷത വഹിക്കും. ടി പി.ഭാസ്കര പൊതുവാൾമുഖ്യ പ്രഭാഷണം നടത്തും. പാണപ്പുഴ പത്മനാഭ പണിക്കർ പ്രഥമ രാജശിൽപ്പിപുരസ്കാര ജേതാവിനെ പരിചയപ്പെടുത്തും. സൂര്യ ട്രസ്റ്റ് – സൺസൺ ക്രിയേഷൻസ്ചെയർമാൻ ശിവപ്രസാദ്. എസ്. ഷേണായി പുരസ്കാര ദാനം നടത്തും.റവ.സുനിൽ പുതിയാട്ടിൽ സ്കൂളിനു വേണ്ടി ശില്പിയെ ആദരിക്കും. ടി. വിശ്വനാഥൻ, അഡ്വ.ശശി വട്ടക്കൊവ്വൽ, റവ.റോബർട്ട് ജോൺ, കെ.യു.വിജയകുമാർ, കെ. പി.മോഹനൻ, എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും. രാജശിൽപ്പി പുരസ്കാര ജേതാവ് ശിൽപി ദാമോദരൻ വെള്ളോറ മറുമൊഴി പ്രസംഗം നടത്തും. പിടിഎ പ്രസിഡണ്ട് സി വി.ദിലീപ് സ്വാഗതവും ഹെഡ്മിസ്ട്രസ്സ് ജാക്വിലിൻ ബിന്ന സ്റ്റാൻലി നന്ദിയും പറയും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading