കാഞ്ഞങ്ങാട് റെയിൽ സ്റ്റേഷൻ പരിസരത്ത് നിന്നും മാരക ലഹരി മരുന്നായ എം.ഡി എം എ.യുമായി യുവാവ് പിടിയിൽ

കാഞ്ഞങ്ങാട്. മാരക ലഹരിമരുന്നായ എം.ഡി.എം.എ.യുമായി യുവാവിനെ പോലീസ് പിടികൂടി. ഉപ്പള മണിമുണ്ട സ്വദേശി മടക്ക ഹൗസിൽ
മുഹമ്മദ് അർഷാദിനെ (47)യാണ് ഹൊസ്ദുർഗ് എസ്.ഐ.കെ.പി.സതീശൻ്റെ നേതൃത്വത്തിൽ ഡി വൈ. എസ്.പി.പി.ബാലകൃഷ്ണൻ നായരുടെ പ്രത്യേക അന്വേഷണ സംഘത്തിലെ സ്ക്വാഡംഗങ്ങളായ
അബുബക്കർ കല്ലായി, നികേഷ്, ജിനേഷ്, പ്രണവ്. ജ്യോതിഷ്,രജിൽ നാഥ് എന്നിവരാണ് പിടികൂടിയത്. .പ്രതിയിൽ നിന്ന് 1.920 ഗ്രാം എം.ഡി.എം.എ.പോലീസ് കണ്ടെടുത്തു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരള പോലീസ് നടപ്പിലാക്കി വരുന്ന ലഹരി വിരുദ്ധ പദ്ധതിയായ യോദ്ധാവി ന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ജില്ലയിലുടനീളം മയക്കു മരുന്ന് വേട്ട ശക്തമാക്കിയിട്ടുണ്ട്.