കണ്ണൂർ ജില്ലയിലെ 38 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

കണ്ണൂർ ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 38 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആലക്കോട് 7, ചപ്പാരപ്പടവ് 9, ചെറുകുന്ന് 13, ചൊക്ലി 8, എരഞ്ഞോളി 2, ഇരിക്കൂര്‍ 8,13, ഇരിട്ടി നഗരസഭ 33, കാങ്കോല്‍ ആലപ്പടമ്പ 4,8, കണ്ണപുരം 1,5, കോളയാട് 8, കുറുമാത്തൂര്‍ 3, മാടായി 16, മാലൂര്‍ 10, മട്ടന്നൂര്‍ നഗരസഭ 22,35, മൊകേരി 3,17, മുണ്ടേരി 3,15, നടുവില്‍ 19, പടിയൂര്‍ കല്ല്യാട് 10, പാപ്പിനിശ്ശേരി 3, പരിയാരം 7,16, പാട്യം 17, പെരിങ്ങോം വയക്കര 16, ശ്രീകണ്ഠാപുരം നഗരസഭ 15,24, തലശ്ശേരി നഗരസഭ 32,37, തൃപ്പങ്ങോട്ടൂര്‍ 12, ഉദയഗിരി 8, വളപട്ടണം 8 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.
അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ചപ്പാരപ്പടവ് 17, കുന്നോത്തുപറമ്പ് 7 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും. ചെങ്ങളായി 4, നടുവില്‍ 7 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളില്‍ നിന്നൊഴിവാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: