വാക്സിൻ ചലഞ്ച്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കണ്ണൂർ വിജിലൻസ് യൂനിറ്റിന്റെ കൈത്താങ്ങ്.
കണ്ണൂർ : കണ്ണൂർ വിജിലൻസ് യൂനിറ്റിലെ മുഴുവൻ സേനാംഗങ്ങൾ വാക്സിൻ ചാലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കുന്ന തുകയുടെ സമ്മതപത്രം കൈമാറി. വാക്സിൻ ചലഞ്ചിൻ്റെ സമ്മതപത്രം കണ്ണൂർ വിജിലൻസ് യൂനിറ്റ് ഡി.വൈ.എസ്.പി.ബാബു പെരിങ്ങേത്തിൽ നിന്നും രാജ്യസഭാ എം.പി.ഡോ: വി.ശിവദാസൻ ഏറ്റുവാങ്ങി.