വിവാഹവീട്ടില്‍ ഗാനമേളക്കിടെ അടിപിടി ആറുപേര്‍ക്കെതിരെ കേസ്.
കണ്ണൂര്‍
: വിവാഹവീട്ടില്‍ നടന്ന ഗാനമേളക്കിടെ തമ്മിലടി പരാതിയിൽ ആറുപേര്‍ക്കെതിരെ ടൗണ്‍പോലീസ് കേസെടുത്തു.
പള്ളിക്കുന്ന് കാഞ്ഞിരത്താന്വയല് ചെറുമണലിലെ വീട്ടില്‍ 20 ന് രാത്രി 11.30 മണിയോടെയായിരുന്നു സംഭവം. സുഹൃത്തിൻ്റെ മകളുടെ വിവാഹത്തിനെത്തിയപ്പോൾ
ഗാനമേളക്കിടെ ചാലോട് സി.കെ.പുരത്തെ സി.എച്ച്.വൈഷ്ണവ്(25), സുഹൃത്തുക്കളായ പ്രനോഷ്(26) പ്രജോഷ്(24) എന്നിവരെ യാണ് മര്‍ദ്ദിച്ചത്. പരാതിയിൽമൃദുല്, പ്രത്യുഷ്, അര്ജുന്, ഭൂവിന്, നിവേദ്, അദ്വൈത് എന്നിവർക്കെതിരെയാണ് കേസെടുത്തത്.