ഇരിട്ടി കുന്നോത്ത് കാറും ബുള്ളറ്റും തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു :മൂന്നു പേര്‍ക്ക് പരിക്ക്
കണ്ണൂർ: കുന്നോത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു . മൂന്നു പേര്‍ക്ക് പരിക്കേറ്റു. മാടത്തിൽ പാട്ടാരത്തെ തുണ്ടത്തിൽ ജോര്‍ജ് കുട്ടി – ലൂസി ദമ്പതികളുടെ മകൻ ജിത്തു (28 ) വാണ് മരിച്ചത്. വാരം സ്വദേശികളായ മുസഫര്‍, റഹിയാനത്ത്, മിന്‍ഹിത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകുന്നേരം 4.30 ഓടെ ഇരിട്ടി – കൂട്ടുപുഴ അന്തർസംസ്ഥാന പാതയിൽ കുന്നോത്ത് ബെന്‍ഹില്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിനു സമീപത്തായിരുന്നു അപകടം. കണ്ണുര്‍ വാരത്ത്നിന്നും മടിക്കേരിയിലേക്ക് പോകുകയായിരുന്ന കുടുംബാംഗങ്ങള്‍ സഞ്ചരിച്ച കാറും മാടത്തിൽ ഭാഗത്തേക്ക് വരികയായിരുന്ന ബുള്ളറ്റും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. സഹോദരങ്ങള്‍ ജിതിന്, സ്മിത, സവിത. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംസ്കാരം ഞായറാഴ്ച മാടത്തില്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍.