ബിസിനസ് പങ്കാളിത്തം വാഗ്ദാനം നൽകി പണം തട്ടിയെടുത്ത രണ്ടു പേർക്കെതിരെ കേസ്
ചൊക്ലി: മലേഷ്യയിൽ ബിസിനസ് പങ്കാളിത്തം വാഗ്ദാനം നൽകി യുവതിയിൽ നിന്നും നാല് ലക്ഷം രൂപ വാങ്ങി വഞ്ചിച്ച രണ്ടു പേർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. ഒളിവിലം സ്വദേശിനി എംകെ.ശബ്നത്തിൻ്റെ പരാതിയിലാണ് മലപ്പുറം തെയ്യാലിക്കാൽ ഗവ.എൽ പി സ്കൂളിന് സമീപത്തെ കെ.വി. അർഷാദ് ഹുസൈൻ (45), സിക്കന്തർ അലി (41) എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിന് ചൊക്ലി പോലീസ് കേസെടുത്തത്.2020 സപ്തംബർ 29 ന് ആയിരുന്നു പരാതിക്കാസ്പദമായ സംഭവം. മലേഷ്യയിൽ കോഫി ഹൗസ് സ്ഥാപനത്തിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരിയിൽ നിന്നും നാല് ലക്ഷം രൂപ കൈപ്പറ്റിയ ശേഷം ബിസിനസിൽ പങ്കാളിയാക്കുകയോ കൊടുത്ത പണം തിരിച്ചുനൽകുകയോ ചെയ്യാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.