കണ്ണൂരിൽ വീണ്ടും വൻ മദ്യവേട്ട; 170 ലിറ്റർ കർണ്ണാടക മദ്യം പിടിച്ചു

കണ്ണർ എക്സൈസ് സർക്കിൾ പാർട്ടി നാറാത്ത് പഞ്ചായത്ത് ഓണപ്പറമ്പ് ഭാഗത്ത് പ്രിവൻ്റീവ് ഓഫിസർ വി പി ഉണ്ണിക്കൃഷ്ണൻ നേതൃത്തിൽ നടത്തിയ റെയ്ഡിൽ മഞ്ചപ്പാലം വെച്ച് 170 ലിറ്റർ കർണ്ണാടക മദ്യം KL 14 J 5394 നമ്പർ മാരുതി റിറ്റ്സ് കാറിൽ കടത്തികൊണ്ടു വന്ന കുറ്റത്തിന് കണ്ണൂർ താലൂക്കിൽ മുണ്ടേരി ഏച്ചൂർ കോട്ടം താമസിക്കുന്ന പത്മാലയത്തിൽ സുധീർ ബാബു മകൻ പ്രണവ്’.ടി.സി,കണ്ണർ താലൂക്കിൽ മുണ്ടേരി കുണ്ട് കണ്ടത്തിൽ വീട്ടിൽ കരിം ഇ.കെ. മകൻ സുബീർ.കെ.കെ. എന്നിവരെ ഒന്നും രണ്ടും പ്രതിയാക്കി കേസ് എടുത്തു. ഒന്നാം പ്രതി പ്രണവ് ചതുപ്പിൽ ചാടി രക്ഷപ്പെട്ടതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. സർക്കിൾ ഓഫിസിലെ ജോയിൻ്റ് എക്സൈസ് സ്ക്വാഡ്‌ അംഗം ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെയടിസ്ഥാനത്തിൽ കണ്ണർ എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോ യുമായി ചേർന്ന് നടത്തിയ സംയുക്ത റെയ്ഡിലാണ് മദ്യം കണ്ടെടുത്തത്.കോവിഡ് 19 ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ മദ്യശാലകൾ അടഞ്ഞുകിടക്കുന്നതിനാൽ ,ചെറുകിട മദ്യവിൽപനക്കാർക്ക് ഓർഡർ അനുസരിച്ച് മദ്യം എത്തിച്ച് നൽകുന്നവരാണ് പ്രതികൾ. കർണ്ണാടകത്തിൽ നിന്നും വൻതോതിൽ അനധികൃത മദ്യം കടത്തി കേരളത്തിൽ നടത്തുന്ന സംഘത്തിലെ കണ്ണികളാണ് പ്രതികൾ. പ്രതികൾക്ക് മദ്യം എത്തിച്ചു നൽകുന്നവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്.റെയ്ഡിൽ ഇൻ്റലിജൻസ് പ്രിവൻറിവ് ഓഫിസർ സി.വി.ദിലീപ്,സി വിൽ എക്സൈസ് ഓഫിസർ റിഷാദ്.സി.എച്ച്, ഗണേഷ് ബാബു, ശ്യാം രാജ്, എക്സൈസ്, ഡ്രൈവർ പ്രകാശൻ എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: