പയ്യന്‍തറവാട് കുടുംബസംഗമം

0

കല്യാശ്ശേരി : ജില്ലയിലെ നായർ തറവാടുകളിലൊന്നായ പയ്യൻ തറവാട്ട് കുടുംബസംഗമം നടത്തി. കുടുംബക്ഷേത്രമായ പരക്കോത്ത് വേട്ടക്കൊരുമകൻ ക്ഷേത്രാങ്കണത്തിൽ നടന്ന കുടുംബസംഗമം തറവാട്ടിലെ മുതിർന്ന കാരണവരായ മയ്യിലെ പി.കെ. ദാമോദരൻ നമ്പ്യാർ കോട്ടുരിലെ പയ്യൻ ഗോവിന്ദൻ നമ്പ്യാർ, കല്യാശ്ശേരിയിലെ പി.പി. ദേവി കുട്ടി അമ്മ, പി.പി. കമലാക്ഷിഅമ്മ, പി.കെ. ഭാനുമതി അമ്മ തുടങ്ങിയവർ ചേർന്ന് ഉദ്ഘാടനംചെയ്തു. കുടുംബത്തിലെ അമ്മമാരുടെ തിരുവാതിരകളിയും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading