ഒഫോരി ക്ലബ് അബ്ബ സി സി ചാമ്പ്യന്‍മാരായി

0

തലശ്ശേരി: കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ സഹകരണത്തോടെ തലശ്ശേരി ബി.കെ. 55 ക്രിക്കറ്റ് ക്ലബ്ബിന്റേയും ടെലിച്ചറി ടൗണ്‍ ക്രിക്കറ്റ് ക്ലബ്ബിന്റേയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന രണ്ടാമത് സഖാവ് കോടിയേരി ബാലകൃഷ്ണന്‍ അഖില കേരള വനിത ടി 20 ക്രിക്കറ്റ് ടൂര്‍ണമെൻറിൽ തലശ്ശേരി  കോണോര്‍ വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 05-05-2024 (ഞയറാഴ്ച) നടന്ന ഫൈനൽ മത്സരത്തിൽ ഒഫോരി ക്ലബ് അബ്ബ സി സി 8 വിക്കറ്റിന് ജാസ്മിൻ സി സിയെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി . ആദ്യം ബാറ്റ് ചെയ്ത ജാസ്മിൻ സി സി നിശ്ചിത 20 ഓവറിൽ 63 റൺസിന് ഓൾഔട്ടായി. ജാസ്മിൻ സി സിക്കു വേണ്ടി എൻ നിരഞ്ജന 12 റൺസ് റൺസെടുത്തു. ഒഫോരി ക്ലബിനു വേണ്ടി വിനയ സുരേന്ദ്രൻ 9 റൺസിന് 3 വിക്കറ്റും, ദർശന മോഹനൻ 12 റൺസിന് 3 വിക്കറ്റും നേടി.മറുപടിയായി ഒഫോരി ക്ലബ് 13.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഒഫോരി ക്ലബിന് വേണ്ടി കെ പി അനന്യ 25 റൺസ് എടുത്തു . ജാസ്മിൻ സി സിക്കു വേണ്ടി സി കെ നന്ദന 16 റൺസിന് ഒരു വിക്കറ്റ് വീഴ്ത്തി. കളിയിലെ താരമായി വിനയ സുരേന്ദ്രൻ ഇമ്പാക്ട് താരമായി ദർശന മോഹനൻ എന്നിവരെ തിരഞ്ഞെടുത്തു .

ടൂർണമെൻ്റിലെ മികച്ച ബാറ്റർ ആയി ഓഫോറിയുടെ ദൃശ്യ ഐ വിയും, മികച്ച ബൗളർ ആയി ഓഫോറി യുടെ ദർശന മോഹനനെയും,മികച്ച ഫീൾഡർ ആയി നെസ്റ്റ് കൺസ്ട്രക്ഷൻൻ്റെ അലീന സുരേന്ദ്രനെയും ,മികച്ച വിക്കറ്റ് കീപ്പർ ആയി ഓഫോരിയുടെ തന്നെ അനന്യ കെ പ്രദീപ് നെയും, ടൂർണമെൻ്റിലെ മികച്ച താരമായി റിച്ച് മൗണ്ട് ഗ്രൂപ്പിൻ്റെ ടി ഷാനി യെയും തെരഞ്ഞെടുത്തു.

കേരള നിയമസഭ സ്പീക്കർ അഡ്വ എ എൻ ഷംസീർ സമ്മാന ദാനം നിർവഹിച്ചു. വിനോദിനി കോടിയേരി,നിലമ്പൂർ നഗരസഭ ചെയർമാൻ സലീം എന്നിവർ വിശിഷ്ടാത്ഥികളായിരുന്നു.ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് എ സി എം ഫിജാസ് അഹമദ് അദ്ധ്യക്ഷത വഹിച്ചു.ബിനീഷ് കോടിയേരി, ജാനിഷ് മുഹമ്മദ്,കേരള വനിതാ ടീം സെലക്ടർമാരായ നികേത രാമൻ കുട്ടി ,സരിത, അനുമോൾ ബേബി, ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading