കൊച്ചിയിൽ നാവിക സേനയുടെ പവർ ഗ്ലൈഡർ തകര്‍ന്നുവീണ് രണ്ടുപേർ മരിച്ചു

4 / 100

 

കൊച്ചി: ഐ എൻ എസ് ഗരുഡയിൽ നിന്നും പറന്നുയർന്ന ഇന്ത്യൻ നാവിക സേനയുടെ പവർ ഗ്ലൈഡർ തകർന്ന് രണ്ടുപേർ മരിച്ചു. ഇന്ന് രാവിലെ 7 മണിയോടെ തോപ്പുംപടി പാലത്തിനു സമീപമാണ് സംഭവം നടന്നത്. നാവികരായ ഉത്തരാഖണ്ഡ് ഡെറാഡൂൺ സ്വദേശി ലഫ്റ്റനന്റ് രാജീവ് (39) ബീഹാർ സ്വദേശി സുനിൽ കുമാർ (29) എന്നിവരാണ് മരിച്ചത്.

പതിവായുള്ള പരിശീലനത്തിന്റെ ഭാഗമായി പറക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. നാവികസേനയുടെ കൊച്ചിയിലെ പറക്കൽ പരിശീലനങ്ങളിൽ ഒന്നാണ് ഗ്ലൈഡർ പറക്കൽ.എഞ്ചിൻ ഘടിപ്പിച്ചിരുന്ന ഗ്ലൈഡറാണ് ഇന്ന് അപകടത്തിൽപെട്ടത്. ഇത് വർഷങ്ങളായി നാവികസേനാ ഉപയോഗിക്കുന്നതാണ്. മരിച്ച രാജീവ്‌ വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനുമാണ്. സുനിൽ അവിവിഹിതനാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: