കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കേളോത്ത് പാസ്‌പോര്‍ട്ട് ഓഫീസ്, ചേരിക്കല്‍മുക്ക്, കേളോത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് , കൊആക്സിയല്‍ പരിസരം, സര്‍വീസ് സ്റ്റേഷന്‍, ജെസ്ന ഹോസ്പിറ്റല്‍, കേളോത്ത് ഖാദി, വെയര്‍ഹൗസ്  എന്നീ ഭാഗങ്ങളില്‍  ഡിസംബര്‍ മൂന്ന് വ്യാഴാഴ്ച  രാവിലെ ഒമ്പത് മുതല്‍ രണ്ട് മണി വരെ  വൈദ്യുതി  മുടങ്ങും.

രാമന്തളി ഇലക്ട്രിക്കല്‍ സെക്ഷനിലെ ചിറ്റടി, പരത്തിക്കാട്, എം എല്‍ എ ലാഡ്, ടോപ് റോഡ്, അമ്പലപ്പാറ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ മൂന്ന് വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചാല ദിനേശ്, ചാല ഈസ്റ്റ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ മൂന്ന് വ്യാഴാഴ്ച രാവിലെ ഏഴ് മുതല്‍ ഒമ്പത് മണി വരെയും ചാല വെസ്റ്റ്, സ്‌ക്വയര്‍ ഫീറ്റ് വില്ല എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും പി വി എസ് ഗ്രീന്‍വാലി, എലീന അപ്പാര്‍ട്ട്‌മെന്റ്, മിസ്റ്റി വില്ല, ചകിരി, ചിന്‍മയ, ശബരി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും  വൈദ്യുതി മുടങ്ങും.

മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ നിരന്തോട്, ചന്ദന കമ്പനി, ഒറവയല്‍, കടൂര്‍പള്ളി, തായംപൊയില്‍, മുച്ചിലോട്ട് കാവ്, കാര്യാമ്പറമ്പ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ മൂന്ന് വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: