സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം; പത്ത് മണിക്കുശേഷം ആഘോഷ പരിപാടികൾ പാടില്ല

സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് പത്ത് മണിക്കുശേഷം ആഘോഷ പരിപാടികൾ പാടില്ല. ആൾക്കൂട്ടങ്ങൾക്ക് നിയന്ത്രണം. ആഘോഷങ്ങൾ നടത്തുന്നുവെങ്കിൽ അത് കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാവണം. മാസ്ക്, സാനിറ്റൈസർ, ശാരീരിക അകലം പാലിക്കൽ എന്നിവ നിർബന്ധം. ഇവ നടപ്പാക്കാൻ ജില്ലാ കലക്ടർമാർക്കും ജില്ലാ പൊലീസ് മേധാവികൾക്കും സർക്കാർ നിർദേശം നൽകി. റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.