30 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിൽ

ന്യൂഹിയർ ആഘോഷത്തിന്റെ ഭാഗമായി വിൽപനക്കായി കൊണ്ടുപോവുകയായിരുന്ന 30 കുപ്പി മാഹി മദ്യവുമായി യുവാവിനെ പോലീസ് പിടികൂടി .വലിയന്നൂർ പനക്കട വീട്ടിൽ ഹരിഹരൻ (47)താഴെചൊവ്വക്ക്‌ സമീപംവച്ച് ടൗൺ എസ് .ഐ. ശ്രീജിത്ത് കൊടിയേരി എസ് .ഐ ഡിജേഷ് എന്നിവരടങ്ങിയ സംഘം ഇന്നലെ രാത്രി പിടികൂടിയത് .അറസ്റ്റിലായ പ്രതി ഇന്ന് കോടതിയിൽ ഹാജരാക്കും .നേരത്തെ കെ.എസ്.ആർ.ടിസി. ഡിപ്പോക്ക് സമീപം വച്ച് യാത്രക്കാരനെ കല്ലുകൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാൾ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: