കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഐസ്‌ക്രീം വാന്‍ മരത്തിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

പയ്യന്നൂര്‍:കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഐസ്‌ക്രീം വാന്‍ മരത്തിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്.പാടിയോട്ട്ചാല്‍ വയക്കര അന്‍ചില്ലത്ത് അബുതാഹിര്‍(19),വയക്കര കൂക്കോട്ടെ അസ്ലാം(29) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ 4.30ന് വയക്കരയിലാണ് അപകടം.ക്ഷേത്രോത്സവത്തില്‍ ഐസ്‌ക്രീം വില്‍പ്പന നടത്തിയ ശേഷം തളിപ്പറമ്പില്‍നിന്നും തിരിച്ച് വരുമ്പോഴായിരുന്നു അപകടം.വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: