ദേശീയ പാതയില്‍ താഴെ ബക്കളത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ മൂന്നു പേര്‍ക്ക്

തളിപ്പറമ്പ് : ദേശീയ പാതയില്‍ താഴെ ബക്കളത്ത് KL13 AM 7858 ബൈക്കും KL59Q 3849 ഐഷര്‍ ലോറിയും കൂട്ടിയിടിച്ച്‌ മൂന്നു പേര്‍ക്ക് പരുക്ക്. ബൈക്ക് യാത്രക്കാരായ അജീര്‍, ഷാനവാസ്, അസ്ലം എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആദ്യം തളിപ്പറമ്ബ് സഹകരണാശുപത്രിയിലും പരുക്ക് ഗുരുതരമായതിനാല്‍ പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലേക്കും മാറ്റി.

പരുക്കേറ്റവര്‍ പാപ്പിനിശ്ശേരി സ്വദേശികളാണ്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ ബൈക്ക് മിനിലോറിയില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

1 thought on “ദേശീയ പാതയില്‍ താഴെ ബക്കളത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ മൂന്നു പേര്‍ക്ക്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: