കൃഷിയിടാധിഷ്ഠിത ആസൂത്രണ സമീപന പദ്ധതി:
ഏകദിന പരിശീലനം നൽകി


കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കൃഷിയിടാധിഷ്ടിത ആസൂത്രണ സമീപന പദ്ധതിയുടെ ജില്ലാതല ഏകദിന പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ഉദ്ഘാടനം ചെയ്തു. കാർഷിക സർവകലാശാല, ഗവേഷണ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ വകുപ്പ്, കാർഷിക അനുബന്ധ വകുപ്പുകൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ 89 കൃഷിഭവനുകളിൽ നിന്ന് തെരഞ്ഞെടുത്ത 890 കർഷകരിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക. പദ്ധതി മാർഗനിർദേശങ്ങൾ, സംയോജിത മാതൃക കൃഷിത്തോട്ടം രൂപീകരണം, കർഷക ഉത്പാദന സംഘങ്ങൾ, അനുബന്ധ വകുപ്പുകളുടെ പങ്ക്, ഫാം പ്ലാൻ സാങ്കേതിക വശങ്ങളും ബി എൽ എ കെ സി യുടെ പങ്ക്, മോഡൽ ഫാം പ്ലാൻ രൂപീകരണം എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടത്തി. ജില്ലയിലെ കൃഷിവകുപ്പിലെ നൂറോളം ഉദ്യോഗസ്ഥർ പരിശീലനത്തിൽ പങ്കെടുത്തു.ശിക്ഷക് സദനിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ യുപി ശോഭ,  പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ രഘുകുമാർ, കൃഷി വിജ്ഞാൻ കേന്ദ്രം പ്രോഗ്രാം കോ ഓർഡിനേറ്റർ പി ജയരാജ്, ആത്മ പ്രൊജക്ട് ഡയറക്ടർ പി വി ശൈലജ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബിജിമോൾ കെ ബേബി എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: