ലഹരി വിരുദ്ധ ക്യാമ്പയിൻ.

പുറത്തിയിൽ : പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടികളുടെ ഉദ്ഘടനം ഹെഡ് മാസ്റ്റർ മുഹമ്മദ് ശരീഫ് മാസ്റ്ററുടെ അധ്യക്ഷതയിൽ വാർഡ് കൗൺസിലർ കെ പി അബ്ദുൽ റസാഖ് നിർവഹിച്ചു . രക്ഷിതാക്കൾക്കുള്ള ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് ശ്രീ . എ പി . സജീവ് ( എക്സൈസ് പ്രിവെന്റിങ് ഓഫീസർ , കണ്ണൂർ ) കൈകാര്യം ചെയ്തു . തുടർന്നുള്ള ദിവസങ്ങളിൽ അതി വിപുലമായ സൈക്കിൾ റാലി , ‘ലഹരി മുക്ത കേരളം ‘ എന്ന വിഷയത്തിൽ കുട്ടികൾക്കുള്ള രചനാ മത്സരം , അധ്യാപകരും , വിദ്യാർത്ഥികളും , രക്ഷിതാക്കളും ചേർന്നുള്ള ലഹരി വിരുദ്ധ സന്ദേശ കൂട്ടയോട്ടം എന്നിവ സംഘടിപ്പിച്ചു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: