12 കുപ്പി മദ്യവുമായി പിടിയിൽ

തളിപ്പറമ്പ്. എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 12 കുപ്പി വിദേശമദ്യവുമായി പ്രതിയെ പിടികൂടി.മൊറാഴ ഒഴക്രോം സ്വദേശി തറമ്മൽ പ്രദീപനെ (56) യാണ് എക്സൈസ് സർക്കിൾ ഇൻസെപക്ടർ ബി.കെ.ശ്രീരാഗ് കൃഷ്ണയും സംഘവും പിടികൂടിയത്. റെയ്ഡിൽ പ്രിവൻ്റിവ് ഓഫീസർ എം.വി അഷറഫ് ,സിവിൽ എക്സൈസ് ഓഫീസർമാരായ വിനേഷ് ശരത്ത്,ഡ്രൈവർ അജിത്ത് എന്നിവരും ഉണ്ടായിരുന്നു.