നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു

ആദൂർ. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ മര കുറ്റിക്കിടിച്ച് യുവാവ് മരിച്ചു. ആദൂർ കൈത്തോട് സ്വദേശി അശോകൻ- വസന്തി ദമ്പ തികളുടെ മകൻ നിതീഷ്(19) ആണ് മരണപ്പെട്ടത്.നിർമ്മാണ തൊഴിലാളിയാണ്. ഇന്നലെരാത്രി എട്ട് മണിയോടെയായിരുന്നു അപകടം. വീട്ടിലേക്കുള്ള യാത്രാമധ്യേ പടിയത്തടുക്കയിൽ റോഡരികിലെ മരത്തിലിടിച്ചായിരുന്നു അപകടം. ഓടി കൂടിയ നാട്ടുകാർസാരമായി പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങൾ. തിരുമലേശൻ, ഹരീഷ.ആദൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി