ആര്.എസ്.പി നേതാവ് ടി.ജെ.ചന്ദ്രചൂഡന് അന്തരിച്ചു

കൊല്ലം :ആർ,എസ് പിയുടെ മുൻ ദേശീയ ജനറൽ സെക്രട്ടറിയും , അദ്ധ്യാപകനുമായ ടി. ജെ. ചന്ദ്രചൂഡൻ (82) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി. 2008 മുതൽ 18 വരെ പത്ത് വർഷം ദേശിയ ജനറൽ സെക്രട്ടറിയായിരുന്നു. ആർ എസ് പി യുടെ സംസ്ഥാന സെക്രട്ടറി പഥവും അലങ്കരിച്ചിരുന്നു. ആര്യനാട് നിയമസഭാ മണ്ഡലത്തിൽ നിന്നും മൽസരിച്ചിരുന്നു. ദീർഘനാളായി അസുഖബാധിതനായിട്ട് ,ഇതോടെ രാഷ്ട്രിയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.