ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ പോലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; അപകടനിലയില്ല

നെടുമങ്ങാട് സ്റ്റേഷനില്‍ ചോദ്യം ചെയ്ത ശേഷം റൂറല്‍ ഓഫീസില്‍ വീണ്ടും എത്തിച്ച് അറസ്റ്റു ചെയ്യാനായിരുന്നു തീരുമാനം. വീട്ടിലേക്ക് തെളിവെടുപ്പിനായി എത്തിക്കാനിരിക്കുകയായിരുന്നു.
തിരുവനന്തപുരം: ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ വച്ചിരുന്ന അണുനാശിനി കുടിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക മാറ്റി.
ഗ്രീഷ്മയെ വിശദമായ ചോദ്യം ചെയ്യലിന് തിരുവനന്തപുരം റൂറല്‍ പോലീസ് സ്റ്റേഷനില്‍ നിന്ന്് ഇന്നു രാവിലെയാണ് നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. ചോദ്യം ചെയ്യലിനിടെ ശുചിമുറിയില്‍ പോകണമെന്ന് ആവശ്യപ്പെട്ടു. ശുചിമുറിയില്‍ വച്ചിരുന്ന അണുനാശിനി എടുത്തുകഴിക്കുകയായിരുന്നുവെന്ന് കരുതുന്നതായി ഇവരെ ആശുപത്രിയില്‍ എത്തിച്ച പോലീസ് നല്കിയ വിവരം. എന്നാല്‍ പരിശോധനയ്ക്കു ശേഷമേ ഏതു അണുനാശിനിയാണ് കഴിച്ചതെന്നും എത്രമാത്രം അളവില്‍ ഉള്ളില്‍ ചെന്നുവെന്നും പറയാന്‍ കഴിയുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതിയില്‍ കുഴപ്പമില്ലെന്നും അപകടനില ഇല്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പോലീസ് സ്റ്റേഷനില്‍ ഛര്‍ദ്ദിച്ച ഗ്രീഷ്മ തന്നെയാണ് അണുനാശിനി കുടിച്ച വിവരം അറിയിച്ചത്.
നെടുമങ്ങാട് സ്റ്റേഷനില്‍ ചോദ്യം ചെയ്ത ശേഷം റൂറല്‍ ഓഫീസില്‍ വീണ്ടും എത്തിച്ച് അറസ്റ്റു ചെയ്യാനായിരുന്നു തീരുമാനം. വീട്ടിലേക്ക് തെളിവെടുപ്പിനായി എത്തിക്കാനിരിക്കുകയായിരുന്നു.
ഗ്രീഷ്മയുടെ അമ്മാവനേയും അടുത്ത ബന്ധുവിനെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. അമ്മയേയും അച്ഛനേയും അമ്മാവനേയും ചോദ്യം ചെയ്യണമെന്ന് ഷാരോണിന്റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. കുടുംബത്തിനു മുഴുവന്‍ കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും സഹോദരനും നെയ്യാറ്റികര ഡി.വൈ.എസ്.പി ഓഫീസില്‍ എത്തിയിട്ടുണ്ട്. ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം നടകമാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്. പോലീസിന്റെ സഹതാപം പിടിച്ചുപറ്റാനാണ് ശ്രമം. നേരത്തെ, പാറശാല പോലീസ് ഇവരുടെ വീട്ടിലെത്തിയപ്പോഴും ഇതുപോലെ നാടകം കളിച്ചിരുന്നുവെന്നും പിതാവ് പറയുന്നു.
അതിനിടെ, ഗ്രീഷ്മയുടെ വീടിനു നേര്‍ക്ക് ആക്രമണമുണ്ടായി. വീടിന്റെ ജനല്‍ചില്ലുകള്‍ അജ്ഞാതര്‍ എറിഞ്ഞുതകര്‍ത്തു.
ഷാരോണിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്ന ഗ്രീഷ്മയെ ഇന്നലെ മണിക്കൂറുകള്‍ ചോദ്യം ചെയ്തിരുയ്തിരുന്നു. ഒടുവിലാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചത്.