കടൽ ക്ഷോഭം രൂക്ഷം ആയിക്കരയില്‍ നിന്നും ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി

ആയിക്കരയില്‍ നിന്നും ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി; ബേപ്പൂരില്‍ 2 ബോട്ടുകള്‍ കടലില്‍ കുടുങ്ങി

കണ്ണൂര്‍: കണ്ണൂര്‍ ആയിക്കരയില്‍ നിന്നും കടലില്‍ പോയ ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി. രണ്ട് ഫൈബര്‍ വള്ളങ്ങളിലായി മൂന്ന് മത്സ്യത്തൊഴിലാളികളാണ് കടലില്‍ പോയത്. ഇവരുമായി ഇന്നലെ വരെ രാവിലെ വരെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചിരുന്നെങ്കിലും ഇന്ന് രാവിലെ മുതല്‍ യാതൊരു വിവരവും ലഭ്യമായിട്ടില്ല. ഒരു വള്ളം മൂന്ന് ദിവസങ്ങള്‍ക്ക് മുമ്ബാണ് മത്സ്യബന്ധനത്തിനായി പോയത്. രണ്ടാമത്തെ വള്ളം ഇന്നലെയും. വയനാട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ളവരാണ് കാണാതായ മൂന്ന് പേര്‍. മറ്റ് മൂന്ന് പേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്.
അതേസമയം ബേപ്പൂരില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ രണ്ട് ബോട്ടുകളും കടലില്‍ കുടുങ്ങിയിരിക്കുകയാണ്. പതിനാറോളം മത്സ്യത്തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്.കടല്‍ക്ഷോഭം മൂലം അഴിത്തലയിലേക്ക് ബോട്ടുകള്‍ക്ക് കടക്കുവാന്‍ സാധിക്കുന്നില്ല‍. ഇതേ തുടര്‍ന്ന് അഴിത്തലയില്‍ നിന്നും നാല് നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ ബോട്ടുകള്‍ നങ്കൂരമിട്ടിരിക്കുകയാണ്.
കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കണ്ണൂര്‍, എംജി സര്‍വ്വകലാശാലകള്‍ നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു. കാസര്‍ഗോഡ് ജില്ലയിലും മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി, കണയന്നൂര്‍ താലൂക്കുകളില്‍ പ്രൊഫഷണല്‍ കോളേുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ ഒന്നിന് അവധിയാണ്.
കനത്ത മഴയെ തുടര്‍ന്ന് ഇന്ന് നടക്കാനിരിക്കുന്ന കാലിക്കറ്റ് സര്‍വ്വകലാശാല ഇന്റര്‍സോണ്‍ സെമിഫൈനല്‍ മത്സരങ്ങള്‍ മാറ്റിവെച്ചു. മലപ്പുറം ജില്ലയിലെ പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊന്നാനിയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നിട്ടുണ്ട്. 150 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്ബിലേക്ക് മാറ്റിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: