പെ​രു​മ​ഴ തീ​ര്‍​ത്ത് നാ​ശം വി​ത​ച്ച്‌ ‘മ​ഹാ’ ചു​ഴ​ലി​ക്കാ​റ്റ്! സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ അ​തി​ശ​ക്ത​മാ​യ മഴയ്ക്ക് സാധ്യത

അ​റ​ബി​ക്ക​ട​ലി​ല്‍ ല​ക്ഷ​ദ്വീ​പ് മേ​ഖ​ല​യി​ല്‍ രൂ​പം കൊ​ണ്ട ‘മ​ഹാ’ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ വ​രും​മ​ണി​ക്കൂ​റു​ക​ളി​ല്‍ ശ​ക്ത​മാ​യ​തോ അ​തി​ശ​ക്ത​മാ​യ​തോ ആ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ വ​കു​പ്പ് അ​റി​യി​ച്ചു. എ​റ​ണാ​കു​ളം തൃ​ശൂ​ര്‍, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ല​ക്ഷ​ദ്വീ​പി​ല്‍ ആ​തീ​വ​ജാ​ഗ്ര​താ നി​ര്‍​ദേ​ശ​മാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച മു​ത​ല്‍ നി​ര്‍​ത്താ​തെ തു​ട​രു​ന്ന പെ​രു​മ​ഴ​യി​ല്‍ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​ലാ​യി. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ നാ​ല് താ​ലൂ​ക്കു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. കൊ​ച്ചി, പ​റ​വൂ​ര്‍, കൊ​ടു​ങ്ങ​ല്ലൂ​ര്‍, ചാ​വ​ക്കാ​ട് താ​ലൂ​ക്കു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​ണ് അ​വ​ധി. എ​റ​ണാ​കു​ളം എ​ട​വ​ന​ക്കാ​ട് ക​ട​ല്‍​ക്ഷോ​ഭ​മു​ണ്ടാ​യി. തീ​ര​ത്തു​നി​ന്ന് ആ​ളു​ക​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു.ദു​രി​താ​ശ്വാ​സ ക്യാ​മ്ബ് തു​റ​ന്നി​ട്ടു​ണ്ട്. പാ​റ​ശാ​ല-​നെ​യ്യാ​റ്റി​ന്‍​ക​ര പാ​ത​യി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ര്‍​ന്ന് ട്രെ​യി​ന്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പ​ര​ശു​റാം എ​ക്സ്പ്ര​സ് പാ​റ​ശാ​ല​യി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ക​യാ​ണ്. പാ​ള​ത്തി​ലെ മ​ണ്ണ് നീ​ക്കി​യ ശേ​ഷം ട്രെ​യി​ന്‍ ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കാ​ന്‍ തീ​വ്ര​ശ്ര​മം ന​ട​ക്കു​ക​യാ​ണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: