പായത്ത് കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു

ഇരിട്ടി: പഞ്ചായത്തിന്റെ നേതൃത്വത്തിൽ പായത്ത് നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനവും ജൈവ പച്ചക്കറി, പാടശേഖര നെൽകൃഷി വിത്തിടിലും കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ നിർവഹിച്ചു.

കരനെൽ കൃഷിയിൽ മികവ് നേടിയ വാർഡുകൾക്കുള്ള പുരസ്‌കാര വിതരണവും മന്ത്രി നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം തോമസ് വർഗീസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ. അശോകൻ, വൈസ് പ്രസിഡന്റ് വി.സാവിത്രി, പ്രിൻസിപ്പൽ കൃഷി ഓഫീസർ മറിയം ജേക്കബ്, അസിസ്റ്റന്റ് ഡയറക്ടർ വി.ലത, ഡെപ്യൂട്ടി ഡയറക്ടർ പീതാംബര ബാബു, വി.കെ. പ്രേമരാജൻ, കെ.കെ.വിമല, പവിത്രൻ കരിപ്പായി, കെ.മീന, ടോം മാത്യു, ബാബുരാജ് പായം, അജയൻ പായം, എം. വിനോദ് കുമാർ, ജോസഫ് കീഴുചിറ, സെബാസ്റ്റ്യൻ തുണ്ടത്തിൽ, കെ.പി.സജിനി, എൻ ആർ ഇ ജി അസി.എൻജിനീയർ ശ്രീനിമോൾ, എം.എൻ. മുരളീധരൻ എന്നിവർ പ്രസംഗിച്ചു. കൃഷി വകുപ്പും ആത്മയും ചേർന്ന് ഏർപ്പെടുത്തിയ ബ്ലോക്കിലെ മികച്ച സമ്മിശ്ര കർഷകനുള്ള അവാർഡ് പി.കെ.ജോസിനു സമ്മാനിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: