പള്ളിപ്പറമ്പ് എച്ച്.എസ്.ഇ.എം സ്‌കൂള്‍ ലൈബ്രറി ഉദ്ഘാടനം നടന്നു

കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോംപ്ലക്‌സിനു കീഴിലുള്ള പള്ളിപ്പറമ്പ് ഹിദായത്തു സ്വിബ്‌യാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പുതുതായി സംവിധാനിച്ച ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട്‌റൂം എന്നിവയുടെ ഉദ്ഘാടനം നടന്നു. യഥാക്രമം മണിയപ്പള്ളി അബൂട്ടി ഹാജി, ആസാദ് വാരംറോഡ്, ഈസ. പി പള്ളിപ്പറമ്പ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

ജനറല്‍ സെക്രട്ടറി കെ.എന്‍ മുസ്തഫ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഹന്‍സില സാഹിര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.പി അബൂബക്കര്‍ ഹാജി, പോക്കര്‍ ഹാജി പള്ളിപ്പറമ്പ്, എം.വി മുസ്തഫ, പി.കെ ഹംസ മാസ്റ്റര്‍, സി.പി മായന്‍ മാസ്റ്റര്‍, കെ.പി മുഹമ്മദലി, ഖാലിദ് ഹാജി കമ്പില്‍, മുരളീധരന്‍ മാസ്റ്റര്‍, എം.കെ മൊയ്തു ഹാജി, എം.വി മൊയ്തീന്‍ കുഞ്ഞി ഹാജി, എ.പി അമീര്‍, ഷഫീഖ് ഖത്തര്‍, പി.പി ഹകീം പള്ളിപ്പറമ്പ്, ഇബ്രാഹിം മൗലവി, ലത്വീഫ് സി.കെ സംബന്ധിച്ചു. ഷരീഫ് മാസ്റ്റര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുനിത കെ നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: