അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

വളപട്ടണം :പാപ്പിനിശ്ശേരി ഉപജില്ലാ കായിക മത്സരത്തിൽ വിജയികളായ വളപട്ടണം സി എച് മുഹമ്മദ് കോയ സ്മാരക ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളെയും ചുരുങ്ങിയ കാലയളവിനുള്ളിൽ ഖുർആൻ മനഃപാഠമാക്കിയ അൽ ഹാഫിള് നിദാൻ ടി പി ,ഹാഫിള് ഇബ്രാഹിം ബാദുഷ ടി ,ഹാഫിള് നിഹാൽ ടി .പി, കണ്ണൂർ ജില്ലാ കായിക മത്സരത്തിൽ ഷോട്ട് പുട്ട് ഇനത്തിൽ സ്റ്റേറ്റ് മത്സരത്തിലേക്ക് സെലക്ഷൻ കിട്ടിയ ഉമ്മർ .തുടങ്ങിയവരെ അബുദാബി കെഎംസിസി വളപട്ടണം പഞ്ചായത്ത് കമ്മിറ്റി യും MSF CHMKS GHSS യൂണിറ്റും സംയുക്തമായി നടത്തിയ ആദരം പരിപാടിയിൽ വിജയികൾക്ക് മൂമെന്റുകൾ നൽകി ആദരിച്ചു

എം എസ് എഫ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി സജീർ ഇക്ബാൽ ഉൽഘാടന കർമ്മം നിർവഹിചു.മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ട്രഷറർ വമ്പൻ സാഹിബ് ,മുസ്ലിം ലീഗ് വളപട്ടണം പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുറഹ്മാൻ ,ജനറൽ സെക്രട്ടറി ടിപി സഹീദ് ,

യൂത്ത് ലീഗ് പ്രസിഡണ്ട് എ ടി ഷഹീർ ,ജനറൽ സെക്രട്ടറി അബ്ദുൽ വാരിസ് ,ഹൈവേ ശാഖ പ്രസി അഷ്‌റഫ് , അബുദാബി കെഎംസിസി വളപട്ടണം പഞ്ചായത്ത് ജോയിൻ സെക്രട്ടറി റസാഖ് ,ദുബൈ കെഎംസിസി അഴിക്കോട് മണ്ഡലം ജനറൽ സെക്രട്ടറി ആബിദ് മംഗള എം എസ് എഫ് വളപട്ടണം പഞ്ചായത്ത് പ്രസി നിഹാൽ ,ട്രഷറർ മിറാസ് തങ്ങൾ ,സറീർ ,പി ടി എ പ്രസിഡണ്ട് സി.വി നൗഷാദ് തുടർത്തിയവർ സംസാരിച്ചു ….

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: