മാടായി പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണം:സി.പിഐ(എം)

മാടായി:കഴിഞ്ഞ ദിവസം നടന്ന മാടായി പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ വോട്ടെടുപ്പിൽ പരാജയപ്പെട്ട മുസ്ലിംലീഗ്- കോൺഗ്രസ് ഭരണസമിതിക്ക് അധികാരത്തിൽ തുടരാൻ ധാർമിക അവകാശം നഷ്ട്ടപ്പെട്ടതായി സി.പി.ഐ (എം) മാടായി ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

ഹോമിയോ ആശുപത്രിയിലെ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷ ആവശ്യപ്രകാരം നടന്ന വോട്ടെടുപ്പിൽ UDF നേതൃത്വത്തിലുള്ള ഭരണസമിതി പരാജയപ്പെടുകയാണുണ്ടായത്.
ഹോമിയോ ആശുപത്രിയിൽ ആവശ്യത്തിൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടത്.

19 പേർ പങ്കെടുത്ത യോഗത്തിൽ പങ്കെടുത്ത10 മെമ്പർമാർ UDF ഭരണ സമിതി കൊണ്ടുവന്ന നിർദ്ദേശത്തെ എതിർത്തു വോട്ട് ചെയ്തു.
നേരത്തെ വികസന സ്റ്റാന്റിങ് കമ്മറ്റിചെയർമാൻ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ലീഗിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയെ തോൽപ്പിച്ചിരുന്നു.

ഇതെല്ലാം കാണിക്കുന്നത് UDF ഭരണ സമിതിയിലെ ഭിന്നതയും കുട്ടുത്തരവാദിത്വവും പരസ്പര വിശ്വാസവും നഷ്ട്ടപ്പെട്ടിരിക്കുന്നു എന്നതാണ്.
ഫലത്തിൽ ഭരണം നടത്തുന്ന യു.ഡി.എഫ് ന് ഭൂരിപക്ഷം നഷ്ട്ടപ്പെട്ടിരിക്കുന്നു. ഭരണ സ്തംഭനം അവസാനിപ്പിക്കാൻ
യുഡിഎഫ് ഭരണകക്ഷി രാജിവെച്ച് പുറത്ത് പോകണമെന്ന് സി.പിഐ (എം) മാടായി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
,,,,,,,

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: