2 ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്നു; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: തിരുവനന്തപുരം  വെഞ്ഞാറമൂട് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ വെട്ടേറ്റ് മരിച്ചു. മിഥിലാജ് (30), ഹഖ് മുഹമ്മദ്‌(24) എന്നിവരാണ് മരിച്ചത്.തെമ്പാന്മൂടിന് സമീപത്തു വെച്ച്  ബൈക്കിൽ പോകുകയായിരുന്ന ഇരുവരെയും ഒരു സംഘം ആക്രമിക്കുകയായിരുന്നു. പ്രദേശത്ത് സിപിഐഎം- കോൺഗ്രസ്‌ പ്രവർത്തകർ തമ്മിൽ നേരത്തെ സംഘർഷമുണ്ടായിരുന്നു.

ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് സെക്രട്ടറിയാണ് കൊല്ലപ്പെട്ട മിതിൻ രാജ്. സിപിഐഎം കലിങ്ങിൻ മുഖം ബ്രാഞ്ച് കമ്മിറ്റി അംഗമാണ് ഹഖ് മുഹമ്മദ്‌. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: