വാഹനത്തിൽ കടത്തുകയായിരുന്ന ചാരായവുമായി മാവിലായി സ്വദേശി പിടിയിൽ

പിണറായി :-
സ്പെഷൽ ഡ്രൈവ്-സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി എക്സൈസ് ഇൻസ്പെക്ടർ ഗ്ലാഡ്സൺ ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ പിണറായി-പാറപ്രം ഭാഗങ്ങളിൽ നടത്തിയ വാഹന പരിശോധനയിൽ പാറപ്രം പാലത്തിന് സമീപം വെച്ച് KL 13 AH 7548 ഹോണ്ട ആക്ടീവ സ്കൂട്ടറിൽ കടത്തുകയായിരുന്ന 10 ലിറ്റർ ചാരായവുമായി മാവിലായി സ്വദേശി ഉമേഷ് കെ പിണറായി എക്സൈസിന്റെ പിടിയിലായി. ഇയാൾക്കെതിരെ അബ്കാരി ആക്ട് പ്രകാരം കേസ്സെ ടുത്തു.ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ ടിയാൻ ഓണത്തിന് വില്പന നടത്തുവാനായി സ്വന്തം വീട്ടിൽ നിന്നുo വാറ്റിയതാണ് ചാരായമെന്ന് ഉദ്യോഗസ്ഥൻമാരെ അറിയിച്ചതിൽ ടിയാന്റെ വീട് പരിശോധിച്ചതിൽ പണി പൂർത്തീകരിച്ചിട്ടില്ലാത്ത വീടിന്റെ രണ്ടാം നിലയിൽ നിന്ന് ചാരായം വാറ്റുവാൻ പാകപ്പെടുത്തിയ 70 ലിറ്ററോളം വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു. ഓണക്കാലമായതിനാൽ എക്സൈസിന്റെ നേതൃത്വത്തിൽ കർശനമായ പരിശോധനയാണ് നടന്നു വരുന്നത് .പ്രതിയെ തലശ്ശേരി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
പാർട്ടിയിൽ Po മാരായ അബ്ദുൾ ബഷീർ .സി,CEO മാരായ ലിമേഷ്, റോഷി ,സനീത് ,ഷാൻ, വനിതാ CEO ബീന, ൈഡ്രവർ സുകേഷ് എന്നിവർ പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: