പാലായില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകും; ചെയര്‍മാന്‍ സ്ഥാനം വേണമെന്ന് പി.ജെ ജോസഫ്

പാലാ ഉപതിരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇനിയും നീളും. നിഷ ജോസ് കെ. മാണിയെ സ്ഥാനാര്‍ഥിയാക്കുന്നതുമായി ബന്ധപ്പെട്ട് പി.ജെ. ജോസഫ് പ്രതികൂല നിലപാടെടുത്തില്ലെങ്കിലും പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ വേണമെന്ന നിലപാടാണ് അദ്ദേഹം ആവര്‍ത്തിച്ചത്. പി.ജെ. ജോസഫിനെ പാര്‍ട്ടി ചെയര്‍മാനാക്കണമെന്ന ഉപാധി അവര്‍ മുന്നോട്ടു വെക്കുകയും ചെയ്തു.സ്ഥാനാര്‍ഥിയെ ഒറ്റക്ക് തീരുമാനിക്കുകയാണെങ്കില്‍ പാര്‍ട്ടി ചിഹ്നം പി.ജെ. ജോസഫിന്റെ കൈയിലാണെന്ന കാര്യം ഓര്‍മ വേണമെന്ന് മോന്‍സ് ജോസഫ് ഓര്‍മ്മിപ്പിച്ചു.നിഷയെ മത്സരിപ്പിക്കുന്നതിനെതിരെ കടുത്ത നിലപാടാണ് പി.ജെ. ജോസഫ് പക്ഷത്തിലെ പലരും സ്വീകരിച്ചത്. എന്നാല്‍ നിഷയുടെ ജയസാധ്യതയേക്കുറിച്ച്‌ ചോദിച്ചപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന മറുപടിയാണ് പി.ജെ. ജോസഫ് നല്‍കിയത്.പാര്‍ട്ടി അംഗത്വമുള്ളയാളെ മത്സരിപ്പിക്കണമെന്ന് നേരത്തെ ജോസഫ് പക്ഷത്തുള്ളവര്‍ പ്രതികരിച്ചിരുന്നു. നിഷ പാര്‍ട്ടി അംഗമാണെന്ന് റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. പാര്‍ട്ടി സ്ഥാനാര്‍ഥിയാകാന്‍ പി.എസ്.സി പരീക്ഷക്ക് അപേക്ഷിക്കേണ്ട യോഗ്യതയൊന്നും വേണ്ടെന്നും വോട്ടര്‍ പട്ടികയില്‍ പേരുണ്ടായാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: