സ്വകാര്യ ബസ് ഡ്രൈവർക്ക് മർദനം

കാപ്പാട് സി.പി. സ്റ്റോറിന് സമീപം സ്വകാര്യ ബസ് ഡ്രൈവർക്ക് മർദനമേറ്റു. കണ്ണൂർ വാരം റൂട്ടിൽ സർവീസ് നടത്തുന്ന പ്രിയങ്ക ബസ് ഡ്രൈവർ പനയത്താംപറമ്പിലെ സി.ജിംനേഷിനാണ് മർദനമേറ്റത്. 28-ന് വൈകീട്ട് ചക്കരക്കല്ലിൽനിന്ന് കണ്ണൂരിലേക്ക്‌ പോകും വഴിയാണ് മർദനം.മർദനത്തിൽ ഇയാൾക്ക് തോളെല്ലിനും കൈക്കും സാരമായി പരിക്കേറ്റു. മറ്റൊരു സ്വകാര്യബസ് ഡ്രൈവറും കൂടെ എത്തിയവരും ചേർന്നാണ് മർദിച്ചത്.ജിംനേഷിനെ ചക്കരക്കല്ല് ഗവ. ആസ്പത്രിയിലും തുടർന്ന് കണ്ണൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഇതിനുമുൻപും ജിംനേഷിനുനേരേ കൈയേറ്റം ഉണ്ടായിരുന്നു. സംഭവത്തിൽ ചക്കരക്കല്ല് പോലീസ് കേസെടുത്തു.

Screenshot_20190831-120803.png

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: