പാലാ ഉപതിരഞ്ഞെടുപ്പ്; മാണി സി. കാപ്പന്‍ ഇന്ന് പത്രിക സമര്‍പ്പിക്കും, ബി.ജെ.പി. സ്ഥാനാര്‍ഥി നിര്‍ണയം നാളെ , യു.ഡി.എഫില്‍ തര്‍ക്കം രൂക്ഷം

അന്തിമ ചിത്രമായിട്ടില്ലെങ്കിലും പാലായില്‍ മുന്നണികള്‍ ആവേശച്ചൂടില്‍. യു.ഡി.എഫ്, എന്‍.ഡി.എ. സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അനിശ്ചിതത്വം നീളുന്നതിനിടെ, എല്‍.ഡി.എഫ്.സ്ഥാനാര്‍ഥി ഇന്നു പത്രിക സമര്‍പ്പിക്കും. എന്‍.ഡി.എ. സ്ഥാനാര്‍ഥിയെ ഇന്നറിയാം. 23 വരെ പാലായാകും രാഷ്ട്രീയ കേരളത്തിന്റെ ചര്‍ച്ച.
പതിവുപോലെ പ്രചാരണ രംഗത്ത് എല്‍.ഡി.എഫ്. ആദ്യ ദിനങ്ങളില്‍ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു. ഇന്നലെ മണ്ഡലത്തിലുടനീളം ഓടിനടന്നു പ്രമുഖ വ്യക്തികളെ കണ്ട സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ ഇന്നു പത്രിക സമര്‍പ്പിക്കും. രാവിലെ ആറിന് ളാലം പള്ളിയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം കുര്‍ബാനയില്‍ പങ്കെടുക്കും. തുടര്‍ന്നു മാതാപിതാക്കളായ ചെറിയാന്‍ ജെ.കാപ്പന്റെയും ത്രേസ്യാമ്മയുടെയും ശവകുടീരത്തില്‍ പ്രാര്‍ത്ഥിക്കും.തുടര്‍ന്ന് രാവിലെ 9 ന് പാലാ ജനറലാശുപത്രി ജംഗ്ഷനില്‍ വ്യാപാരികളെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ച ശേഷം പ്രവിത്താനത്ത് ളാലം ബ്ലോക്ക് ഓഫീസില്‍ വരണാധികാരി മുമ്ബാകെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. മൂന്നിനു സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എത്തുന്നതോടെ പ്രചാരണ രംഗം കൂടുതല്‍ സജീവമാകും. നാലിനു തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു.ബി.ജെ.പി. സ്ഥാനാര്‍ഥി പാലായില്‍ മത്സരിക്കുമെന്നു തീരുമാനിച്ചുവെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയം നാളയേ ഉണ്ടാകൂ. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന എന്‍.ഡി.എ. യോഗത്തിലാണു മത്സരിക്കാന്‍ തീരുമാനമായത്. കേരളാ കോണ്‍ഗ്രസ് പി.സി.തോമസ് വിഭാവും ബി.ഡി.ജെ.എസും നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസും സീറ്റ് ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എന്‍. ഹരി, നാരായണന്‍ നമ്ബൂതിരി, ജയസൂര്യന്‍,ബിനു പുളിക്കക്കണ്ടം എന്നിവരുടെ പേരുകള്‍ സജീവമായി ചര്‍ച്ചയിലുണ്ട്.ആവര്‍ത്തിക്കുന്നുണ്ടെങ്കിലും യു.ഡി.എഫില്‍ ചര്‍ച്ച എങ്ങുമെത്തിയില്ല. ഏറ്റവുമൊടുവില്‍ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കേരളാ കോണ്‍ഗ്രസ് ഏഴംഗ സമിയിയെ നിയോഗിച്ചിരിക്കുയാണ്. ജോസ് – ജോസഫ് തര്‍ക്കത്തിനു പരിഹാരമാകാത്തതും ജോസ് വിഭാഗത്തിലെ ചില സന്ദേഹങ്ങളും സ്ഥാനാര്‍ഥി നിര്‍ണയം നീളാന്‍ കാരണമാകുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: