നെഹ്‌റു ട്രോഫി ജലോത്സവം ഇന്ന് ; സച്ചിന്‍ മുഖ്യാതിഥി

കനത്ത മഴയെത്തുടര്‍ന്ന് മാറ്റി വച്ച 67-ാമത് നെഹ്‌റു ട്രോഫി ജലോത്സവം ഇന്ന് നടക്കും. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ജലോത്സവത്തിന് മുഖ്യാതിഥിയായി എത്തും. നെഹ്റു ട്രോഫിയ്ക്കൊപ്പം പ്രഥമ ചാമ്ബ്യന്‍സ് ബോട്ട് ലീഗിന് കൂടി ഇന്ന് തുടക്കമാകും.ജലോത്സവത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള അറിയിച്ചു. 23 ചുണ്ടന്‍വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുക. ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്സ് നടക്കും. മികച്ച സമയത്തില്‍ ഫിനിഷ് ചെയ്യുന്ന നാല് വള്ളങ്ങളാണ് ഫൈനലില്‍ നെഹ്റു ട്രോഫിക്കായി മത്സരിക്കുക.ചാമ്ബ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) മത്സരങ്ങളുടെ ഫൈനലിനു ശേഷമാണ് നെഹ്റ്രു ട്രോഫി ഫൈനല്‍ മത്സരം നടക്കുക. ഒമ്ബത് ക്ലബുകളാണ് സിബിഎല്ലില്‍ പങ്കെടുക്കുക. 12 മത്സരങ്ങളാണ് സിബിഎല്ലില്‍ ഉള്ളത്. 25 ലക്ഷമാണ് സമ്മാനത്തുക. ദേശീയ, അന്തര്‍ദേശീയ ചാനലുകള്‍ക്കാണ് ഫൈനല്‍ മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം.അതേസമയം, ജലോത്സവത്തോടനുബന്ധിച്ച്‌ ആലപ്പുഴ നഗരസഭാ പരിധിയില്‍ ഇന്ന് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ന​ഗരസഭയുടെ പരിധിയില്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: