ഇനിയും തുറക്കാതെ ശ്രീകണ്ഠപുരത്തെ സപ്ലൈകോ

പ്രളയത്തിലകപ്പെട്ട് ലക്ഷങ്ങളുടെ നഷ്ടംസംഭവിച്ച ശ്രീകണ്ഠപുരത്തെ മാവേലി സപ്ലൈക്കോ സൂപ്പർ മാർക്കറ്റ് ഇനിയും തുറന്നുപ്രവർത്തിക്കാത്തത് പ്രതിഷേധത്തിനിടയാക്കി.വെള്ളമിറങ്ങിയിട്ട് 18 ദിവസങ്ങളായെങ്കിലും സൂപ്പർമാർക്കറ്റ് തുറക്കാത്തത് സാധാരണക്കാരായ ഉപഭോക്താക്കളെയാണ് ബുദ്ധിമുട്ടിലാക്കിയത്.പ്രളയത്തിൽ സാമാബസാറിൽ പ്രവർത്തിക്കുന്ന സപ്ലൈകോ മാർക്കറ്റടക്കം ഒട്ടേറെ വ്യാപാരസ്ഥാപനങ്ങൾ വെള്ളത്തിൽമുങ്ങി വൻ നാശനഷ്ടമാണുണ്ടായത്.വെള്ളത്തിൽ മുങ്ങിനശിച്ച സാധനങ്ങളും ഫർണിച്ചറും ഇതുവരെ മാറ്റാൻപോലും ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്.ഏറെനേരം മഴനനഞ്ഞ് വാഹനത്തിനുമുന്നിൽ ക്യു നിന്നാണ് ആളുകൾ സാധനംവാങ്ങുന്നത്. ഓണം അടുത്തെത്തിയ സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ഓണക്കാലത്ത് സപ്ലൈകോ സൂപ്പർമാർക്കറ്റിൽനിന്ന് സാധാരണക്കാർക്ക് സബ്സിഡി സാധനങ്ങൾ ലഭിക്കാത്ത അവസ്ഥയുണ്ടാകും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: