ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ജീ​വ​പ​ര്യ​ന്തം ത​ട​വു​കാ​ര​ൻ മ​രി​ച്ചു

ക​ണ്ണൂ​ർ: അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ജീ​വ​പ​ര്യ​ന്തം ത​ട​വു​കാ​ര​ൻ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​രി​ച്ചു. മ​ല​പ്പു​റം തി​രൂ​ർ മ​ങ്ങ​ള​ത്തെ ത​റ​മ്മ​ൽ പ​റ​ന്പി​ൽ വീ​ട്ടി​ൽ സൈ​നു​ദ്ദീ​ൻ (60) ആ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​രി​ച്ച​ത്. നേ​ര​ത്തെ ചീ​മേ​നി തു​റ​ന്ന ജ​യി​ലി​ലാ​യി​രു​ന്ന സൈ​നു​ദ്ദീ​നെ കാ​ൻ​സ​ർ രോ​ഗ​ബാ​ധ​യെ​ത്തു​ട​ർ​ന്ന് ചി​കി​ത്സാ സൗ​ക​ര്യാ​ർ​ഥ​മാ​ണ് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്കു മാ​റ്റി​യ​ത്. രോ​ഗം മൂ​ർഛി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 20 ദി​വ​സ​മാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: