തളിപ്പറമ്പില്‍ ആറ് ലിറ്റർ വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ
തളിപ്പറമ്പ്: തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.നൗഷാദും പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ പറശിനിക്കടവ് ബസ് സ്റ്റാൻഡിന് സമീപം വച്ച് ആറ് ലിറ്റര്‍ വിദേശമദ്യവുമായി ചെങ്ങളായി സ്വദേശി മീത്തിലെ വളപ്പില്‍ എം.വി.സജി (42)യെ അറസ്റ്റ് ചെയ്തു.
പ്രിവന്റീവ് ഓഫീസര്‍ കെ.പി.മധുസൂദനന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഗോവിന്ദന് മൂലയില്‍, കെ.കെ.കൃഷ്ണന് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.