ഗ്രന്ഥശാല പ്രവർത്തനം വിപുലമാക്കാൻ പദ്ധതിആലോചന യോഗം ചേർന്നു

മലയോര, തീരദേശ മേഖലകളില്‍ ഗ്രന്ഥശാല പ്രവര്‍ത്തനം സജീവപ്പെടുത്തുന്നതിന് വി ശിവദാസന്‍ എം പി യുടെ നേതൃത്വത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ കര്‍മ്മ പരിപാടി തയ്യാറാക്കുന്നു. ഇതുമായി ബന്ധപ്പെട്ട ആലോചന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ അധ്യക്ഷയില്‍ ചേര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയനെ മുഖ്യരക്ഷാധികാരിയായും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററെ രക്ഷാധികാരിയായും യോഗം തീരുമാനിച്ചു.
ഭാരവാഹികൾ : വി ശിവദാസന്‍ എം പി ചെയര്‍മാന്‍,  രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് മുകുന്ദന്‍ മഠത്തില്‍ (വൈസ് ചെയര്‍മാന്‍മാർ ), ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ വിജയൻ (കൺവീനർ ), ടി കെ ഗോവിന്ദൻ മാസ്റ്റർ (കോ ഓർഡിനേറ്റർ )

യോഗത്തില്‍ ഡോ. വി ശിവദാസന്‍ എം പി, രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ,  കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ ഗോപിനാഥ് രവീന്ദ്രന്‍,ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, പ്രൊ വൈസ് ചാൻസലർ പ്രൊഫ. എ സാബു,
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യന്‍,
എ ഡി എം കെ കെ ദിവാകരൻ, ടി കെ ഗോവിന്ദ്ന്‍ മാസ്റ്റര്‍, എം കെ മനോഹരൻ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: