മാനസയുടെ മൃതദേഹം രാത്രിയോടെ കണ്ണൂരില്‍ എത്തിക്കും സംസ്‌കാരം നാളെ പയ്യാമ്ബലംശ്മശാനത്തിൽ

കണ്ണൂര്‍: കോതമംഗലത്ത് കൊല്ലപ്പെട്ട ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയുടെ സംസ്‌കാരം നാളെ പയ്യാമ്ബലം ശ്മശാനത്തില്‍ നടക്കും. പോസ്റ്റുമോര്‍ട്ടത്തിന് പിന്നാലെ മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോയി.മൃതദേഹം കണ്ണൂരിലെ എകെജി സ്മാരക സഹകരണ ആശുപത്രിയില്‍ സൂക്ഷിക്കും. തുടര്‍ന്ന് രാവിലെ ഏഴുമണിയോടെ വീട്ടിലേക്ക് കൊണ്ടുപോകും. രഖിലിന്റെ മൃതദേഹം രാത്രിയോടെ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിക്കും. സംസ്‌കാരം രാവിലെ പിണറായിയിലെ ശമ്ശാനത്തില്‍ നടക്കും. രാഖിലും മാനസയും തമ്മില്‍ പ്രണയം തുടങ്ങിയത് ഒരു വര്‍ഷം മുന്‍പെന്ന് സുഹൃത്ത് ആദിത്യന്‍ വെളിപ്പെടുത്തി. രാഖില്‍ എറണാകുളത്തുപോയത് മാനസയെ കാണാന്‍ വേണ്ടി മാത്രമാണ്. രഖിലിന് എറണാകുളത്ത് ജോലി ഉണ്ടായിരുന്നില്ലെന്നുമാണ് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. മാത്രമല്ല കൊലപാതകത്തിനായി ഉപയോഗിച്ച തോക്ക് രഖില്‍ വാങ്ങിയത് ബിഹാറില്‍ നിന്നാണെന്നാണ് പൊലീസിന് ലഭിക്കുന്ന വ്യക്തമായ സൂചന. ജുലൈ 12 ന് സുഹൃത്തിനൊപ്പം എറണാകുളത്ത് നിന്ന് ബിഹാറിലേക്ക് രഖില്‍ പോയതിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ഇന്റര്‍നെറ്റില്‍ നിന്ന് തോക്ക് ബിഹാറില്‍ ലഭിക്കുമെന്ന് മനസ്സിലാക്കിയ രഖില്‍ ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്കായി കൊണ്ടുവരാനാണെന്ന വ്യാജേന ബിഹാറിലെത്തി നാലിടങ്ങളിലായി എട്ടുദിവസം ഇവിടെ തങ്ങിയതായും സുഹൃത്ത് വെളിപ്പെടുത്തുന്നു. ജൂലൈ 7 ന് മാനസയുടെ കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് വിളിപ്പിച്ചതിന് പിന്നാലെയായിരുന്നു രഖിലിന്റെ ബിഹാര്‍ യാത്ര. കൊല നടത്താന്‍ രഖില്‍ ഉപയോഗിച്ചത് പഴയ തോക്കാണ്. ഏഴ് റൗണ്ട് വരെ നിറയൊഴിക്കാന്‍ കഴിയുന്ന 7.62 എംഎം പിസ്റ്റളില്‍ നിന്നും മാനസയ്ക്ക് നേരെ രണ്ട് തവണയാണ് നിറയൊഴിച്ചത്. ചെവിക്ക് പിന്നിലായും നെഞ്ചിലുമാണ് മാനസയ്ക്ക് വെടിയേറ്റത്. തുടര്‍ന്നാണ് രഖില്‍ സ്വയം വെടിവെച്ച്‌ ആത്മഹത്യ ചെയ്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: