കണ്ണൂർ ജില്ലയില്‍ 41 പേര്‍ക്കു കൂടി രോഗമുക്തി

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 41 പേര്‍ കൂടി ഇന്ന് (ജൂലൈ 31) രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 890 ആയി. ബാക്കി 484 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ബാക്കി ഏഴു പേര്‍ മരണപ്പെട്ടിരുന്നു. 
അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍  ചികിത്സയിലായിരുന്ന തൃപ്പങ്ങോട്ടൂര്‍ സ്വദേശി 55കാരന്‍,38കാരി, എരുവേശി സ്വദേശി 37കാരന്‍, ആലക്കോട് സ്വദേശി 29കാരന്‍, കൂത്തുപറമ്പ് സ്വദേശി 43കാരന്‍, കുന്നോത്തുപറമ്പ് സ്വദേശി 29കാരി, എട്ടുവയസ്സുകാരി, അഞ്ചുവയസ്സുകാരന്‍  ചെമ്പിലോട് സ്വദേശി 43കാരന്‍, 27കാരന്‍, 57കാരന്‍, ആറുവയസ്സുകാരി,12 വയസ്സുകാരി, മട്ടന്നൂര്‍ സ്വദേശി 24കാരന്‍, 62കാരന്‍, 21കാരന്‍,  കോളയാട് സ്വദേശി 57കാരന്‍, മയ്യില്‍ സ്വദേശി 25കാരി, പയ്യന്നൂര്‍ സ്വദേശി 35കാരന്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി 31കാരന്‍, പാലയാട് സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന മയ്യില്‍ സ്വദേശി 43കാരന്‍, കതിരൂര്‍ സ്വദേശി 39കാരന്‍, കോട്ടയംമലബാര്‍ സ്വദേശി 20കാരന്‍, ചെമ്പിലോട് സ്വദേശി 51കാരന്‍, പാനൂര്‍ സ്വദേശി 47കാരന്‍, 34കാരന്‍, പേരാവൂര്‍ സ്വദേശി 28 കാരന്‍,22 കാരന്‍, 23കാരന്‍, 37കാരന്‍, മട്ടന്നൂര്‍ സ്വദേശി 40 കാരന്‍, തലശ്ശേരി സ്വദേശി 34കാരന്‍, 36കാരന്‍, മുഴപ്പിലങ്ങാട് സ്വദേശി 46കാരന്‍, പിണറായി സ്വദേശി 34കാരന്‍, കൊട്ടിയൂര്‍ സ്വദേശി 25കാരന്‍, കൂത്തുപറമ്പ് സ്വദേശി 41കാരന്‍, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 2 ആരോഗ്യ പ്രവര്‍ത്തകര്‍, പരിയാരം ഗവ.ആയുര്‍വേദ കോളേജ് സിഎഫ്എല്‍ടിസിയില്‍  ചികിത്സയിലായിരുന്ന ചിറക്കല്‍ സ്വദേശി 23കാരന്‍, മട്ടന്നൂര്‍ സ്വദേശി 32കാരന്‍ എന്നിവരാണ് ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: