കിണര്‍ റീചാര്‍ജിംഗ്: കണ്ണൂരില്‍ പ്ലംബര്‍മാരുടെ കൂട്ടായ്മ രൂപീകരിക്കുന്നു

 വരള്‍ച്ചയില്ലാത്ത കണ്ണൂര്‍ എന്ന ലക്ഷ്യത്തോടെ ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവും ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമ്ബൂര്‍ണ കിണര്‍ റീചാര്‍ജിങ് പദ്ധതിക്കായി പ്ലംബര്‍ തൊഴിലറിയുന്നവരുടെയും താല്‍പര്യമുള്ളവരുടെയും കൂട്ടായ്മ ഒരുക്കുന്നു.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പെടെയുള്ള പദ്ധതികളുടെ സഹായത്തോടെ നടപ്പിലാക്കുന്ന കിണര്‍ റീചാര്‍ജിങ് പ്രവര്‍ത്തനങ്ങളുടെ നിര്‍വ്വഹണമാണ് കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നത്.കിണര്‍ റീചാര്‍ജിംഗില്‍ പരിശീലനം, ബോധവത്കരണം, തുടങ്ങിയവയും ഈ കൂട്ടായ്മ വഴി നിര്‍വ്വഹിക്കും. ഐ ടി ഐകളില്‍ പ്ലംബര്‍ കോഴ്സിന് പഠിക്കുന്ന വിദ്യാര്‍ഥികളെയും കൂട്ടായ്മയില്‍ പങ്കെടുപ്പിക്കും. ജില്ലയില്‍ ഡിസംബര്‍ മാസത്തിനുള്ളില്‍ അരലക്ഷം കിണറുകളെങ്കിലും റീചാര്‍ജ് ചെയ്യുകയാണ് ലക്ഷ്യം. കിണര്‍ റീചാര്‍ജ് ടാങ്കുകളില്‍ നിറക്കുന്ന ക്ലീനിങ് ഘടകങ്ങളുടെ സംഘാടനവും കൂട്ടായ്മ നിര്‍വ്വഹിക്കും. ചെറു ഗ്രുപ്പുകളായാണ് കൂട്ടായ്മ പ്രവര്‍ത്തിക്കുക.താല്‍പര്യമുള്ളവര്‍ ആഗസ്ത് അഞ്ചിനകം ഹരിത കേരളം ജില്ലാ മിഷനില്‍ 7356043371 വാട്‌സ്‌ആപിലൂടെ പേര് രജിസ്റ്റര്‍ ചെയ്യണം. ഗ്രാമ പഞ്ചായത്ത് ഓഫീസുകളിലും പേര് രജിസ്റ്റര്‍ ചെയ്യാം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: