സി പി ഐ മുന്‍ പഞ്ചായത്തംഗത്തിന്റെ വീട്ടില്‍നിന്ന്‌ 55 ചാക്ക് റേഷന്‍ധാന്യങ്ങള്‍ പിടികൂടി

0

കരുനാഗപ്പള്ളിയില്‍ സി പി ഐ മുന്‍ വനിതാപഞ്ചായത്ത് അംഗത്തിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന അമ്ബത്തഞ്ച് ചാക്ക് റേഷന്‍ ധാന്യങ്ങള്‍ പോലീസ് പിടികൂടി. പോലീസ് പരിശോധനയ്ക്ക് എത്തുന്നതറിഞ്ഞ് ഇവരുടെ ഭര്‍ത്താവും സി പി ഐ ലോക്കല്‍ കമ്മിറ്റി അംഗവുമായ കടത്തൂര്‍ തോപ്പില്‍ത്തറവീട്ടില്‍നിസാം ഓടി രക്ഷപ്പെട്ടു. തഴവ പഞ്ചായത്ത് സി പി ഐ മുന്‍അംഗം ഷീജാ നിസാമിന്റെ വീട്ടില്‍നിന്നാണ് റേഷന്‍ധാന്യങ്ങള്‍ പിടികൂടിയത്.വീട്ടിലും കാറിലുമായി അമ്പത്തഞ്ച് ചാക്ക് ധാന്യങ്ങളാണ് സൂക്ഷിച്ചിരുന്നത്. ഇതില്‍ അമ്പത്തിമൂന്ന് ചാക്ക് അരിയും രണ്ടു ചാക്ക് ഗോതമ്പുമാണ്. ഓടി രക്ഷപ്പെട്ട നിസാമിനു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. രഹസ്യവിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി 11-ന് കരുനാഗപ്പള്ളി എസ്.ഐ. ശിവകുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.പോലീസ് എത്തുമ്പോള്‍ മിനി വാനില്‍ കൊണ്ടുവന്ന അരിയും ഗോതമ്പും ഇറക്കുകയായിരുന്നു. പോലീസിനെക്കണ്ട് അവിടെയുണ്ടായിരുന്നവര്‍ സ്ഥലംവിട്ടു. ചൊവ്വാഴ്ച രാവിലെ കരുനാഗപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇവ റേഷന്‍ സാധനങ്ങളാണെന്നു വ്യക്തമായി. എന്നാല്‍ എവിടെനിന്ന് കൊണ്ടുവന്നതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.അരിയും ഗോതമ്ബും താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് കൈമാറി. സാധനങ്ങള്‍ കടത്താന്‍ ഉപയോഗിച്ച മിനി വാന്‍ പോലീസ് കസ്റ്റഡിയിലെടുത്തു. റേഷനിങ് ആക്‌ട് അനുസരിച്ച്‌ നിസാമിന്റെ പേരില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കരുനാഗപ്പള്ളി എ.സി.പി. ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഭക്ഷ്യധാന്യങ്ങള്‍ എവിടെനിന്ന് കൊണ്ടുവന്നതാണെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പോലീസ് അന്വേഷണം തുടങ്ങി. എസ്.ഐ. അലോഷ്യസ്, എ.എസ്.ഐ. മാരായ രാജേന്ദ്രന്‍, ഷാഫി, സി.പി.ഒ. മാരായ സന്ദീപ്, ശ്രീകുമാര്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading