ചാവക്കാട് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ഉള്‍പ്പെടെ നാലു പേര്‍ക്ക് വെട്ടേറ്റു; പിന്നില്‍ എസ്‌ഡിപിഐ എന്നാരോപണം

പുന്നയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ഉള്‍പ്പെടെ നാലു പ്രവര്‍ത്തകരെ ബൈക്കുകളിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. പുന്നയിലെ കോണ്‍ഗ്രസിന്റെ ബൂത്ത് പ്രസിഡന്റ് പുതുവീട്ടില്‍ നൗഷാദ് , കാവീട് സ്വദേശി ബിജേഷ്, പാലയൂര്‍ പുതുവീട്ടില്‍ നിഷാദ് , പുന്ന അയിനിപ്പുള്ളി സുരേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. നാലുപേരെയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. ഏഴ് ബൈക്കുകളിലായെത്തിയ 14 അംഗ സംഘം വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ഇവരെ വെട്ടുകയായിരുന്നുവെന്ന് പറയുന്നു. പൂര്‍വവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പുന്ന സെന്ററില്‍ വെച്ചാണ് സംഭവം ഉണ്ടായത്.എസ്.ഡി.പി.ഐ., പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നും സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.എ. ഗോപപ്രതാപന്‍ ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ എസ്.ഡി.പി.ഐ.ക്കു ബന്ധമില്ലെന്ന് എസ്.ഡി.പി.ഐ. നേതാക്കള്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: