ചെറുവാഞ്ചേരി ടൗണിൽ വെള്ളക്കെട്ട് ; വ്യാപാരികൾ സമരത്തിലേക്ക്

ടൗണിൽ വെള്ളം കെട്ടിനിൽക്കുന്നതിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് പോകേണ്ടി വരുമെന്ന് ചെറുവാഞ്ചേരി വ്യാപാരി വ്യവസായി ഏകോപന സമിമിതി പത്രക്കുറിപ്പിൽ അറിയിച്ചു. ഓവുചാൽ നിർമിച്ചതിലുള്ള അപാകം കാരണം മഴക്കാലമായതോടെ ടൗണിൽ വെള്ളക്കെട്ടുണ്ടാവുകയാണ്.ഒട്ടേറെ തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും ഇതുവരെ ഒരുനടപടിയും ഉണ്ടായിട്ടില്ല. റോഡിന്റെ ഒരുഭാഗത്തുള്ള ഓവുചാൽ മണ്ണുനിറഞ്ഞ് തടസ്സപ്പെട്ടു.മറുഭാഗത്ത് ഇതുവരെയായി ഓവുചാൽ നിർമിച്ചിട്ടുമില്ല. മഴ പെയ്യുന്നതോടെ റോഡിൽ വെള്ളം കയറുകയും കടകളിൽ കച്ചവടം നടക്കാതെവരികയും ചെയ്യുന്നു. ഉടൻ പരിഹാരം കാണണണമെന്ന് യോഗം ആവശ്യപ്പെട്ടു. കാരായി രാഘവൻ അധ്യക്ഷത വഹിച്ചു. സി.ശ്രീധരൻ, ടി.ദാമോദരൻ, കെ.പി.വിനോദൻ, വി.പി.ജയകുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: