ടാറിംഗ് നടന്നിട്ട് മാസങ്ങൾ പിന്നിട്ടില്ല റോഡ് കുളമായി: പാനൂർ ബസ്സ് സ്റ്റാന്റ് ബൈപ്പാസ് റോഡിലെ അവസ്ഥ, ഗതാഗതവും ക്ലേശകരം

0

പാനൂർ: ടാറിംഗ് നടന്നിട്ട് മാസങ്ങൾ പിന്നിട്ടില്ല റോഡ് കുളമായി ഗതാഗതവും ക്ലേശകരം. നേരത്തെപ്പൊട്ടിപൊളിഞ്ഞ് ഗതാഗതം ക്ലേശകരമായ

സാഹചര്യത്തിലാണ് മഴക്ക് മുന്നോടിയായി ടാറിംഗ് നടത്തിയത്. എന്നാൽ മഴയാരംഭിച്ച ഉടൻ തന്നെ റോഡ് തകർന്ന് തുടങ്ങുകയായിരുന്നു. മഴ ശക്തി പ്രാപിച്ചതോടെ ടാറിംഗ് മുഴുവൻ പൊളിഞ്ഞ് കുളത്തിന് സമാന രീതിയിൽ വെള്ളക്കെട്ട് രൂപപ്പെടുകയായിരുന്നു. ടൗണിലെ ഗതാഗതക്കുരുക്കഴിക്കാൻ കിഴക്കൻ മേഖലയിൽ നിന്ന് വരുന്ന ബസ്സുകളെ ബൈപ്പാസ് റോഡ് വഴിയാണ് തിരിച്ച് വിട്ടിരുന്നത്.റോഡിന്റെ അവസ്ഥ പരിതാപകരമായതോടെ ഇതുവഴിയുള്ള ഗതാഗതം ഏറെ ദുഷ്കരമായിരിക്കയാണ്.
അടുത്ത മാസം 10 മുതൽ ടൗണിൽ പുതിയ ഗതാഗത പരിഷ്ക്കരണം വരവെ ബൈപ്പാസ് റോഡ് കൂടി ഉപയോഗപ്പെടുത്താനായിരുന്നു തീരുമാനം ‘നിലവിലുള്ള സാഹചര്യത്തിൽ ഇതെങ്ങിന ഉപയോഗപ്പെടുത്താനാവുമെന്നതാണ് പ്രശ്നം. അതേസമയം റോഡ് ടാറിംഗ് നടത്തി മാസം പിന്നിടുന്നതിനു മുമ്പ് തകർന്നത് കാരണം കരാറുകാരന്റെ ബില്ല് നഗരസഭ തിരച്ചയച്ചതായും സൂചന

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading