തലശ്ശേരി,വാഹനത്തിന് ഇഷ്ടനമ്പർ സ്വന്തമാക്കാനായി ഉടമ നൽകിയത് 7.5 ലക്ഷം രൂപ

കണ്ണൂർ: വാഹനത്തിന്റെ വില 87.77 ലക്ഷം, ആ വാഹനത്തിന് ഇഷ്ടനമ്പർ സ്വന്തമാക്കാനായി ഉടമ നൽകിയത് 7.5 ലക്ഷം രൂപ. തലശ്ശേരി റീജനൽ

ട്രാൻസ്പോർട്ട് ഓഫിസിൽ നടന്ന വാശിയേറിയ ലേലത്തിലാണ് കെഎൽ 58 വൈ 8888 എന്ന നമ്പർ മട്ടന്നൂർ പഴശ്ശി ഉംറാസിൽ ഡോ. ഷാനിദ് മംഗലാട്ട് സ്വന്തമാക്കിയത്.

മട്ടന്നൂർ എച്ച്എൻസി ആശുപത്രി ഉടമയായ ഷാനിദിന്റെ മെഴ്സിഡീസ് ബെൻസ് കാറിനാണ് ഈ ഫാൻസി നമ്പർ. വാഹന റജിസ്ട്രേഷൻ നമ്പറിനായുള്ള ലേലത്തിൽ ജില്ലയിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. രണ്ടുപേരാണ് ഈ നമ്പറിനു വേണ്ടി രംഗത്തുണ്ടായിരുന്നത്. 25000 രൂപയിൽ തുടങ്ങിയ ലേലം 7.25 ലക്ഷത്തിലെത്തിയപ്പോൾ എതിരാളി പിൻവാങ്ങി. 7.5 ലക്ഷത്തിനു ഷാനിദ് ലേലമുറപ്പിച്ചു. കാറിന്റെ നികുതിയിനത്തിൽ 17.55 ലക്ഷം രൂപയും ഇന്നലെ തലശ്ശേരി ആർടി ഓഫിസിൽ അടച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: